2008-01-19 14:23:33

ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസ്, എസ്.ജെ, ഈശോസഭയുടെ പുതിയ സുപ്പീരിയര്‍ ജനറല്‍.

 

 


ഈശോസഭയുടെ റോമില്‍ ചേര്‍ന്നിരിക്കുന്ന മുപ്പത്തിയഞ്ചാം പൊതുസംഘം സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസിനെ ജനുവരി 19 ശനിയാഴ്ച തിരഞ്ഞെടുത്തു. ഈശോസഭയുടെ കിഴക്ക൯ തിമോര്‍ സ്വതന്ത്ര റീജന്‍റെ പ്രൊവി൯ഷ്യാളും കിഴക്ക൯ ഏഷ്യയിലെയും ഓഷ്യാനിയിലെയും പ്രൊവിഷ്യാള൯മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു 71 വയസ്സ് പ്രായമുള്ള, സ്പെയി൯ സ്വദേശിയായ പുതിയ ഈശോസഭാസുപ്പീരിയര്‍. ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ഇരുപത്തിയൊ൯പതാമത്തെ പി൯ഗാമിയാണ് ഫാദര്‍ അഡോള്‍ഫൊ നിക്കോളാസ്.

സ്പെയിനിലെ പലേ൯സിയില്‍ 1936 ഏപ്രില്‍ 29-ന് ജനിച്ച അദ്ദേഹം 1953 സെപ്ററംബര്‍ 15-ന് ഈശോസഭയില്‍ ചേരുകയും മാഡ്രിഡില്‍ തത്വശാസ്ത്രവും 1964 മുതല്‍ 1968 വരെ ജപ്പാനിലെ ടോക്കിയോയില്‍ ദൈവശാസ്ത്രവും പഠിച്ചശേഷം ടോക്കിയോയില്‍വച്ച് പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. ഫാദര്‍ അഡോള്‍ഫൊ നിക്കൊളാസ് 1993 1993 വരെ ഈശോസഭയുടെ ജപ്പാ൯ പ്രോവി൯സിന്‍റെ പ്രൊവി൯ഷ്യാളായിരുന്നു.

 








All the contents on this site are copyrighted ©.