2007-12-31 13:43:14

ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ വത്തിക്കാ൯ ഖേദം രേഖപ്പെടുത്തി


പാക്കിസ്ഥാന്‍റെ മു൯ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട ദാരുണ വാര്‍ത്ത വളര‍െ ഖേദകരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഈശോസഭാവൈദിക൯ ഫെദറീക്കൊ ലൊംബാര്‍ദി. പാക്കിസ്ഥാനി ജനതയുടെ ദു:ഖത്തില്‍ പരിശുദ്ധ സിംഹാസനം പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.  ആ വാര്‍ത്ത അതില്‍ത്തന്നെയും, ഒപ്പം, ഇപ്പോള്‍ത്തന്ന‍െ സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ആ രാജ്യത്ത് സമാധാനസ്ഥാപനം എത്ര ദുഷ്ക്കരമാണെന്ന് വിളിച്ചോതുന്നതിനാലും, അതീവ ദു:ഖമുളവാക്കുന്നതാണെന്ന് വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു.  ബേനസീര്‍ ഭൂട്ടൊ വധിക്കപ്പെട്ട വാര്‍ത്ത പുറത്തായ ഉട൯തന്നെ, പ്രസക്ത ലോകവാര്‍ത്തകള്‍ അറിയിക്കുന്ന പതിവനുസരിച്ച്, മാര്‍പാപ്പയെ ധരിപ്പിച്ചുവെന്നും അദ്ദ‍േഹം വെളിപ്പെടുത്തി.

പാപ്പ ക്രിസ്മസ് ദിനത്തില്‍ ലോകത്തിനു നല്കിയ സന്ദേശത്തില്‍ സംഘര്‍ഷ കലുഷിതയായ പാക്കിസ്ഥാനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു.

 








All the contents on this site are copyrighted ©.