2007-12-29 14:25:49

പാക്കിസ്ഥാനില്‍ അക്രമം അവസാനിക്കുന്നതിന് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നു.

 


പാക്കിസ്ഥാ൯ മു൯ പ്രധാനമന്ത്രിയും പാക്കിസ്ഥാ൯ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ നിഷ്ഠൂരമായ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ ആഴമായ സഹാനുഭൂതിയുടെയും ആദ്ധ്യാത്മിക സാന്നിദ്ധ്യത്തിന്‍റെയുമായ മനോവികാരങ്ങള്‍  അവരുടെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാനി ജനത മുഴുവനോടും പ്രകടിപ്പിക്കുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെ ഒരു കമ്പിസന്ദേശത്തില്‍ അറിയിച്ചു. ആ രാജ്യത്ത് കൂടുതല്‍ അക്രമം ഉണ്ടാകാതാതിരിക്കുന്നതിനും, സമൂഹത്തില്‍ ക്രമസമാധാനം പുലരുന്നതിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും അവശ്യം ആവശ്യമായ പരസ്പര ബഹുമാനത്തിന്‍റയും വിശ്വാസത്തിന്‍റെയുമായ ഒരന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നതിന് സാധ്യമായ വിധത്തിലെല്ലാം യത്നിക്കുന്നതിനുംവേണ്ടി പാപ്പ പ്രാര്‍ഥിക്കുന്നുവെന്നും പാക്കിസ്ഥാനില‍െ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്‍റെ അദ്ധ്യക്ഷ൯, ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, ലോറ൯സ് ജോണ്‍ സള്‍ദാഞ്ഞയുടെ പേരില്‍ അയച്ച അനുശോചന കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അറിയിച്ചു.

 








All the contents on this site are copyrighted ©.