2006-06-14 18:03:03

വിശുദ്ധ നാട്ടില്‍ നടക്കുന്ന രക്തരൂഷിതാക്രമണങ്ങളില്‍ പരിശുദ്ധ സിംഹാസനം ആശങ്കയും ഖേദവും പ്രകടിപ്പിക്കുന്നു.

 


വിശുദ്ധ നാട്ടില്‍ ഈ ദിവസങ്ങളില്‍ രക്തപ്പുഴയൊഴുക്കുന്ന വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അന്ധമായ അക്രമ സംഭവങ്ങള‍െ പരിശുദ്ധ സിംഹാസനം അതീവ ആശങ്കയോടും ദുഃഖത്തോടുംകൂട‍െ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാ൯ പ്രസ്സ് ഓഫീസിന്‍റെ ഒരു വിജ്ഞാപനത്തില്‍ പറയുന്നു.  ഇവയുടെ നിരപരാധികളായ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും, ആ പ്രദേശത്തിന്‍റെ പൂര്‍വ്വാധികം നാടകീയങ്ങളായ പ്രശ്നങ്ങള്‍ ശക്തികൊണ്ടോ ഏകപക്ഷിയമായോ പരിഹരിക്കാമെന്ന വ്യാമോഹത്തില്‍ സ്വയം വഞ്ചിക്കുന്നവര്‍ ബന്ദികളാക്കിയിരിക്കുന്ന അന്നാട്ടിലെ ജനങ്ങളുടെയും ചാരേ, വിശേഷവിധിയായി പ്രാര്‍ത്ഥനവഴി, മാര്‍പാപ്പ സന്നിഹിതനാണെന്ന് വിജ്ഞാപനം അറിയിക്കുന്നു.

പലസ്തീ൯ ജനതയ്ക്ക് നല്കാ൯ ബാധ്യതപ്പെട്ടിരിക്കുന്ന മനുഷ്യസ്നേഹപരമായ സഹായം എത്തിക്കുന്നതിന് ആവശ്യക ഉപാധികള്‍ അടിയന്തരമായി ഉപയോഗപ്പെടുത്താ൯ പരിശുദ്ധ സിംഹാസനം അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനംചെയ്യുന്നു വിജ്ഞാപനത്തില്‍. മനുഷ്യജീവനെ, പ്രത്യേകിച്ച് പ്രതിരോധശക്തിയില്ലാത്ത പൗരജനങ്ങളുടെയും കുട്ടികളുടെയും ജീവനെ, ബഹുമാനിച്ചുകൊണ്ട്, സര്‍വ്വരും വാഞ്ഛിക്കുന്ന നീതിപൂര്‍വ്വകവും സ്ഥായിയുമായ സമാധാനത്തിലേക്ക് നയിക്കുന്നത് ഏതു മാത്രമാണോ, കൂടിയാലോചനകളുടെ ആ മാര്‍ഗ്ഗം സധൈര്യം പുനഃരവലംബിക്കാ൯ വിജ്ഞാപനം ഇരുപക്ഷത്തെയും നേതാക്ക൯മാരെ ക്ഷണിക്കുന്നു.

ഗാസയില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പലസ്തീ൯കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ റോക്കറ്റാക്രമണത്തിന് തയ്യാറെടുക്കുന്ന തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സേന പറഞ്ഞു.

-----------------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.