2006-06-08 16:56:55

എയ്ഡ്സ് രോഗീശുശ്രൂഷാരംഗത്ത് കത്തോലിക്കാസഭ ഒന്നാംസ്ഥാനത്ത്


എയ്ഡ്സ് രോഗമായി പരിണമിക്കാവുന്ന എച്ച്.ഐ.വി. അണുബാധിച്ചവരും എയ്ഡ്സ് രോഗികളും ആയവര്‍ക്കായുള്ള സംരക്ഷണ ചികല്‍സാകേന്ദ്രങ്ങളില്‍ 26.7% കത്തോലിക്കാസഭാമുഖ്യത്തില്‍. കാരിത്താസ് ഇന്തര്‍നാസ്യൊണാലിസ് 102 രാജ്യങ്ങളില്‍ ആ രംഗത്തു് പ്രവര്‍ത്തിക്കുന്നു. പ.സിംഹാസനം നേരിട്ട് ആഫ്രിക്കയില്‍ ഇരുപത്തിയെട്ടും അമേരിക്കയില്‍ ഒ൯പതും ഏഷ്യയില്‍ ആറും ഓഷ്യാനായില്‍ മൂന്നും യൂറോപ്പില്‍ പതിനാറും ആയി അറുപത്തിരണ്ട് രാജ്യങ്ങളില്‍ ആ തലത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ വിവിധ സന്യസ്തസമൂഹങ്ങളും ദേശീയ അന്തര്‍ദ്ദേശീയ കത്തോലിക്കാസംഘടനകളും ആ വേദിയില്‍ സജീവമാണ്.പോപ്പ് ജോണ്‍ പോള്‍ രണ്ടാമ൯ രൂപമേകിയ ഗുഡ് സമരിറ്റ൯ ഫൗണ്ടേഷ൯ ആ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായമേകുന്നു.

           ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഹാവിയര്‍ ലോസാനോ ബരഗാ൯ വെളിപെടുത്തിയതാണ് ഈ വിവരങ്ങള്‍








All the contents on this site are copyrighted ©.