2006-05-24 15:20:14

പോപ്പ് ബെനഡിക്ട് പതിനാറമ൯ തിരുഹൃദയഭക്തിയെ പ്രോല്‍സാഹിപ്പിക്കുന്നു


ദൈവത്തിന്‍റെ മനുഷനോടുള്ള സ്നേഹത്തിന്‍െറ രഹസ്യത്തില്‍ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി മാത്രമല്ല എല്ലാ അധികൃത ഭക്ത്യനുഷ്ഠാനങ്ങളും ആദ്ധ്യത്മികതയും അന്തര്‍ലീനമാണെന്ന് പോപ്പ് ബെഡിക്ട് പതിനാറമ൯ പറയുന്നു.

               നമ്മുടെ രക്ഷകന്‍െറ കുരിശിലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തുന്നവനു മാത്രമേ ഒരു അധിക്യതക്രൈസ്തവനാകുവാ൯ സാധിക്കൂ പ.പിതാവ് തുടര്‍ന്നു

               അനുഭവവും ബോധ്യവും വേര്‍തിരിക്കാനാവാത്ത രണ്ട് യാഥാര്‍ഥ്യങ്ങളാണു്. വിനയാന്വിതമായ പ്രാര്‍ത്ഥനയുടെയും ഔദാര്യമനോഭാവത്തിന്‍െറയും പശ്ചാത്തലത്തിലേ അധികൃതദൈവസ്നേഹത്തെ പറ്റി യഥാര്‍ഥ അറിവ് നേടാനാവൂ. .തിരുഹൃദയഭക്തിയില്‍ വളരുമ്പോള്‍ ദൈവത്തിന്‍െറ സ്നേഹത്തെ കുതജ്തയോടെ അംഗീകരിക്കുന്നതോടൊപ്പം ആ സ്നേഹത്തിനു അനുയോജ്യമാംവിധം ജീവിതത്തെ കരുപിടിപ്പിക്കുവാനും നാം പ്രേരിതരാകും.

               പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ഹൗരിയേസിസ് അക്വാസ് എന്ന ചാക്രീയലേഖനത്തിന്‍െറ അ൯പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഈശോസഭയുടെ സൂപ്പീരിയര്‍ ജനറല്‍ ഫാദര്‍ പീറ്റര്‍ കൊള്‍വ൯ബാക്കിനു് അയച്ച ഒരു സന്ദേശത്തിലാണു് പതിനാറാം ബെനഡിക്ട്  പാപ്പാ ഇവ പറഞ്ഞിരിക്കുന്നത്. 

 








All the contents on this site are copyrighted ©.