2006-05-22 10:56:43

കത്തോലിക്കാസഭയും റഷ്യയിലെ ഓര്‍ത്തഡോക്സസഭയും തമ്മിലുള്ള ഭാവിബന്ധത്തില്‍ താ൯ ശുഭാപ്തിവിശ്യാസിയാണെന്ന് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍


 

     കത്തോലിക്കാസഭയും റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ഇനിയും പരിഹുതമാകാത്ത ഗൗരവങ്ങളായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവയുടെ ഭാവിബന്ധത്തെക്കുറിച്ച് താ൯ ശുഭാപ്തിവിശ്യാസി ആണെന്ന് , ക്രൈസ്തവൈക്ക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡ൯റ് കര്‍ദ്ദിനാള്‍ വോള്‍ട്ടര്‍ കാസ്പര്‍.

     ഇരുസഭകളും തമ്മില്‍ വളരെ അന്തരങ്ങള്‍ ഉണ്ടെങ്കിലും  രണ്ടായിരം മുതല്‍ സ്തംഭനാവസ്ഥയിലായിരുന്ന സംവാദം അടുത്ത സെപ്റ്റംബറില്‍ പുനരാംദിക്കുന്നതു് ശുഭോദര്‍ക്കമാണെന്ന് അദ്ദേഹം പറയുന്നു.

     പോപ്പ് ബെനഡിക്ട് പതിനാറമന്‍െറ അടുത്ത നവംബറിലെ തുര്‍ക്കിസന്ദര്‍ശനം എകുമെനിക്കല്‍ തലത്തില്‍ ഒരു സുപ്രധാന ചുവടുവയ്പ് ആയിരിക്കുമെന്ന് കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 








All the contents on this site are copyrighted ©.